മേലേടത്ത് 'കുടുംബ ഡയറക്‌ടറി'
വെളിച്ചം കാണുകയാണ്. ഈചരിത്രരേഖയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങൾ പലകാലഘട്ടങ്ങളിലും നടന്നിട്ടുണ്ടെങ്കിലും, നമ്മുടെയും, പൂർവ്വീകരുടെയും ചിരകാലാഭിലാക്ഷം പൂവണിയാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. മേലേടത്ത് ഫാമിലി അസോസ്സിയേഷൻ രൂപംകൊടുത്ത് മൂന്നുവർഷത്തിനുള്ളിൽ തന്നെ ഡയറക്ടറി ഇറക്കാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.
നമ്മുടെ തറവാടിൻ്റെ ആരംഭം ചാലക്കുടിയിലെ മേലേടത്ത് മനയിൽ നിന്നാണ്. വാസുദേൻ എന്ന പേരുള്ള ഒരു നമ്പൂതിരി ചാലക്കുടിയിൽ തന്നെ 'ഉള്ളാട്ടിക്കുളം' എന്ന തറവാട്ടിലെ ഒരു ക്രിസ്‌ത്യൻ പെണ്ണിനെ വേളികഴിക്കുകയും പിന്നീട് ക്രിസ്‌തുമത വിശ്വാസിയായതായി ഐതിഹ്യം...
മഹത്തായ ക്രിസ്‌തീയ പാരമ്പര്യമുള്ള നമ്മുടെ തറവാട് ഭാഗം ചെയ്തപ്പോൾ ഒരു ഭാഗം റോമിലേക്ക് നൽകുകയും പ്രത്യുപകാരമായി ഒരു മംഗളപത്രം മാർപ്പാപ്പയുടെ പക്കൽ നിന്ന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഡയറക്ടറിയുടെ പൂർത്തീകരണത്തിനായി ആശ്രാന്തം പരിശ്രമിച്ച എല്ലാവരോടും കമ്മറ്റിയുടെ നന്ദി അറിയിക്കുന്നതോടൊപ്പം ചെറിയ തെറ്റുകൾ എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട്...
Life Members
| Name | Membership No. |
|---|---|
| rauf | 001 |