നമ്മുടെ കുടുംബ ഡയറക്‌ടറിയുടെ ആമുഖത്തിൽ കൊടുത്തിരിക്കുന്ന കുടുംബ ചരിത്രം വളരെ സംക്ഷിപ്‌തമായാണ് കാണുന്നത്. അതിനോടു കൂട്ടിച്ചേർത്ത് മറ്റു ചില കാര്യങ്ങൾ അറിയിക്കുന്നു. ചാലക്കുടിയിൽ നിന്നും ഒല്ലൂരിൽ വന്ന വംശ പരമ്പരയിൽ നമുക്ക് അറിവു കിട്ടിയിട്ടുള്ള എഴ് മക്കളിൽ ഒരാൾ ഫ്രാൻസിസ് സ്കോസ് കത്തനാരായിരുന്നു. അച്ഛൻ്റെ പേര് ഫ്രാൻസിസ് സ്കോസ് ആയിരുന്നു എന്നതിന്റെ തെളിവ് കാണാം. C.M.C യിലുള്ള അമ്മായി (Sr. ഇസബെല്ല) വഴി അറിഞ്ഞിട്ടുണ്ട്. Sr. ഇസബെല്ല അമ്മായി പൊറിഞ്ചു അപ്പാപ്പൻ്റെ പെങ്ങളുടെ മകളായിരുന്നു. (പൊറിഞ്ചു അപ്പാപ്പൻ എൻ്റെ അപ്പാപ്പൻ ഐപ്പുവിൻ്റെ അപ്പനായിരുന്നു.) C.M.C യിലുണ്ടായിരുന്ന Sr. ഇസബെല്ല അമ്മായി നമ്മുടെ വീട്ടിൽ നിന്നാണ് പഠിച്ചത്.
ബഹുമാനപ്പെട്ട ഫ്രാൻസിസ് സ്കോസ് അച്ചൻ്റെ ഒരു ഡയറി കുറിപ്പ് 'സത്യ നാഥ കാഹളം' എന്ന ഒരു മാഗസിൻ്റെ ശേഖരണത്തിൽ ഉണ്ടായിരുന്നു. അതിൽ നമ്മുടെ കുടുംബചരിത്രം കുറച്ചൊക്കെ രേഖപ്പെടുത്തിയിരുന്നു. ഈ രേഖകൾ തൃക്കൂറുള്ള കൊച്ചു മിഖായേലിൻ്റെ കൈവശമായിരുന്നു സൂക്ഷിച്ചിരുന്നത്. അത് കാണുവാനും, വായിക്കുവാനും എനിക്ക് സാധിച്ചു. അത് തിരികെ കൊടുത്തതിനുശേഷം പിന്നീടുള്ള അന്വേഷണത്തിൽ കണ്ടുകിട്ടിയില്ല.